വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വിവാഹം മാര്‍ച്ച് 29ന്

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വൈക്കത്ത് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് 29നാണ് വിവാഹം.തൃശൂര്‍ സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷാണ് വരന്‍. മാട്രിമോണിയലിലൂടെയാണ് വരനെ കണ്ടത്തിയത്. ഏറെ നാളുകളായുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് ഈ വിവാഹമെന്ന് വിജയലക്ഷ്മിയുടെ അമ്മ പറഞ്ഞു.അന്ധതയെ സംഗീതംകൊണ്ട് തോല്‍പ്പിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി. ചിത്രത്തിലെ ഗയകന്‍ ജെ ശ്രീരാമുമൊത്ത് പാടിയ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ പ്രശസ്തയാക്കിയത്.ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ വിജയലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. 2013ല്‍ കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, 2012ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.