ഡല്‍ഹിയില്‍ 3.25 കോടി അസാധു നോട്ടുകള്‍ പിടികൂടി;5 പേരെ അറസ്റ്റ് ചെയ്തു;പണം മുംബൈ ആസ്ഥാനമായുള്ള ഹവാലക്കാരുടെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഗിലെ തക്ഷ് ഹോട്ടലില്‍ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ തെരച്ചിലില്‍ 3,25 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.പണം മുംബൈ ആസ്ഥാനമായുള്ള ഹവാലക്കാരുടെതാണെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകള്‍ പായ്ക്ക് ചെയ്തിരുന്നത്. വിമാനത്താവളങ്ങളിലെ സ്‌കാനറുകളില്‍ നോട്ടുകള്‍ പതിയാതിരിക്കുന്നതിന് വേണ്ടി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പായ്ക്കിംഗ്. വിദഗ്ധരെ വാടകക്കെടുത്താണ് ഇത്തരത്തില്‍ പാക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്.
ആദായ നികുതി വകുപ്പ് അന്വേഷണം തുടരുന്നു.

© 2025 Live Kerala News. All Rights Reserved.