New Books: കെ.വി. അനൂപിന്റെ കഥകള്‍..

‘ആഖ്യാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യാസങ്ങള്‍ക്കോ അലങ്കാരപ്പണികള്‍ക്കോ മുതിരാതിരുന്ന കഥാകാരനാണ് അനൂപ്. അതേസമയം തന്റെ കഥാവസ്തുവിനെ അവധാനതയോടെ പിന്തുടരുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും കാണിച്ചിരുന്നില്ല.’ – എന്‍. പ്രഭാകരന്‍.

‘അനൂപിന്റെ കഥകള്‍ ജീവിതത്തിന്റെ പിന്നാമ്പുറത്ത് വന്നുമുട്ടി പെട്ടെന്ന് ഇരുട്ടിലേക്ക് മറയുന്ന ദുര്‍ബലമായ സര്‍ഗ്ഗാത്മകപ്രതിഷേധങ്ങളല്ല. മറിച്ച് അവ ജീവിക്കുന്ന കാലത്തിന്റെ പ്രവേശനകവാടത്തില്‍ വന്നുനിന്ന് സത്യത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തെ രാഷ്ട്രീയമായി വായിക്കണമന്ന് അത് അനുവാചകനെ പഠിപ്പിച്ചു.’ – സന്തോഷ് ഏച്ചിക്കാനം.

‘സ്വന്തം കഥയും കവിതയും മാത്രം വായിക്കുന്ന എഴുത്തുകാരുള്ള കേരളത്തില്‍ അനൂപ് സഹജീവികളുടെ ശബ്ദം കേള്‍ക്കുന്നവനായിരുന്നു. കേള്‍ക്കുക മാത്രമല്ല, അവയെ പ്രതിധ്വനിപ്പിക്കുകയും ചെയ്തു. അനൂപിനെ എഴുത്തുകാരനൊപ്പം അയാളിലെ വായനക്കാരനും സദാ ഉണര്‍ന്നിരുന്നു. മലയാളത്തില്‍ അപൂര്‍വമായേ ഇതുകണ്ടിട്ടുള്ളൂ..’- കെ. രഘുനാഥന്‍.

ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും.

ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും.

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍

© 2025 Live Kerala News. All Rights Reserved.