#WithYouPrasanth: കളക്ടറെ വിമര്‍ശിച്ച കെ.സി അബുവിന് വിടി ബല്‍റാമിന്റെ മറുപടി.. കാലത്തിന് മുന്‍പേ നടക്കാന്‍ കഴിഞ്ഞില്ലങ്കിലും പിന്നിലാവാതെ നോക്കണം..

കോഴിക്കോട്: ജില്ലാ കലക്ടർ എൻ.പ്രശാന്തിനെതിരേ ആരോപണമുന്നയിച്ച ജില്ലാ കോൺഗ്രസ് പ്രസിഡൻറ് കെ.സി അബുവിന് വി.ടി ബൽറാമിന്റെ മറുപടി. കാലത്തിന് മുൻപേ നടക്കേണ്ടവരാണ് പൊതുപ്രവർത്തകരെന്നും അതിന് കഴിയുന്നില്ലെങ്കിലും സാരമില്ല, ഒരുപാട് പുറകിലാവാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്നും യുവ എം.എൽ.എ ഉപദേശിക്കുന്നു.

ഇടനിലക്കാരില്ലാതെ, സാധാരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഏത് മാധ്യമവും ഏത് സാങ്കേതികവിദ്യയും ഒരു രാഷ്ട്രീയ പ്രവർത്തകന് സമരായുധമായാണ് മാറേണ്ടത്. ശാരീരികമായ പ്രായാധിക്യം മൂലമല്ല, കാഴ്ചപ്പാടുകൾ കാലഹരണപ്പെടുന്നതിലൂടെയാണ് യഥാർത്ഥത്തിൽ ഒരാൾക്ക് വയസ്സാവുന്നതെന്നും ബൽറാം എഴുതുന്നു.

കോഴിക്കോട് കളക്ടർ ഫേസ്ബുക്ക് ഉപയോഗിച്ച് ഷൈൻ ചെയ്യുകയാണെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിൽ കോൺഗ്രസ് നേതാവ് വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ കളക്ടർക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. #WithYouPrasanth എന്ന ഹാഷ് ടാഗാണ്പ്രചരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.