നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്ത്;പുതിയ ഇന്ത്യ പിറന്നെന്ന് രജനീകാന്ത്; പുതിയ 2,000 രൂപ നോട്ടിന് പിങ്ക് നിറമായതില്‍ സന്തോഷം പ്രകടിപ്പിച്ച് അമിതാഭ് ബച്ചന്‍;കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് മമതാ ബാനര്‍ജിയും കെജ്‌രിരിവാളും

ന്യൂഡല്‍ഹി: രാജ്യത്തെ 1000,500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അര്‍ധരാത്രിയാണ് അറിയിച്ചത്. എന്നാല്‍ 500, 1000 രൂപ നോട്ടകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്തെത്തി.പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍താരം രജനീകാന്ത്.പുതിയ ഇന്ത്യ പിറന്നു എന്നാണ് മോദിയുടെ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പുതിയ 2,000 രൂപ നോട്ടിന് പിങ്ക് നിറമായതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്. പിങ്ക് എഫക്ട് ആണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിരിവാളും. ഈ ഡ്രാക്കോണിയന്‍ തീരുമാനം പിന്‍വലിക്കണമെന്ന്
മമതയുടെ ട്വീറ്റ് അരവിന്ദ് കെജ്‌രിരിവാള്‍ റീ ട്വീറ്റ് ചെയ്തു.അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള ‘മഹായജ്ഞ’ത്തിന്റെ ഭാഗമായ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിലാണ് 500, 1000 രൂപ അസാധുവാക്കിയ കാര്യം അറിച്ചത്.പഴയ നോട്ടുകള്‍ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.