ഭര്‍ത്താവ് വീട്ടമ്മയെ മര്‍ദിച്ചു നിലത്തിട്ട ശേഷം മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു; യുവതിയ്ക്ക് ഗുരുതര പരുക്ക്; ശേഖരന്‍പിള്ള പിടിയില്‍

പുത്തൂര്‍: മര്‍ദിച്ചു നിലത്തിട്ട ശേഷം വീട്ടമ്മയുടെ മുഖത്തും ശരീരത്തിലും ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആനക്കോട്ടൂര്‍ രേവതി ഭവനില്‍ രതീദേവിയ്ക്കാണ് പൊള്ളലേറ്റത്. ഭര്‍ത്താവ് ശേഖരപിള്ള (ബലൂണ്‍ കണ്ണന്‍43) പൊലീസ് പിടിയിലായതായി സൂചനയുണ്ട്. ഭാര്യയെ സംശയമായതിനാലാണ് ശേഖരന്‍പിള്ള ആക്രമിച്ചതെന്നാണ് കരുതുന്നത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഖരപിള്ള അവരെ മര്‍ദിച്ചു നിലത്തിട്ട ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വസ്ത്രം വലിച്ചു കീറി അരയ്ക്കു താഴേക്കും ആസിഡ് ഒഴിച്ചു. പൊള്ളലേറ്റു പുളഞ്ഞ രതീദേവി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ തിളച്ച വെള്ളം വായിലും അരയ്ക്ക് താഴേക്കും ഒഴിച്ചതായും പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.അലറിക്കരഞ്ഞ് പുറത്തേക്കോടിയ രതീദേവി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. വിവരമറിഞ്ഞു കൊട്ടാരക്കര പള്ളിക്കലില്‍ നിന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിടയില്‍ ആസിഡ് തെറിച്ചു വീണു ശേഖരപിള്ളയുടെ മുഖവും പൊള്ളി. ജില്ലാ ആശുപത്രിയിലെത്തി ചികില്‍സ നേടിയ ഇയാളുടെ മൊബൈല്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

© 2025 Live Kerala News. All Rights Reserved.