ഭീകരരെന്ന് സംശയിക്കുന്ന 5,100 പേരുടെ അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചു;മസൂദ് അസ്ഹര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും കൂട്ടത്തില്‍

ഇസ്ലാമബാദ്: പാകിസ്താനില്‍ ഭീകരരെന്ന് സംശയിക്കുന്ന 5,100ഓളം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാക് സര്‍ക്കാര്‍ മരവിപ്പിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും കൂട്ടത്തില്‍ ഉണ്ട്. 40 കോടി രൂപയോളം വരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മരവിപ്പിച്ചതില് ചില സംഘടനകളുടെ പണവുമുണ്ടെന്ന് നടപടിക്ക് നേതൃത്വംനല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിന്റെ (എസ്.ബി.പി.) ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ്. തെഹരീക്ക് ഇ താലിബന്‍, ലഷ്‌കറെ തൊയ്ബ എന്നീ ഭീകരസംഘടനകളില്‍ പെട്ടവര്‍ക്കുപുറമെ പുരോഹിതന്‍ ലാല്‍ മസ്ജിദ് മൗലാന അസിസ്, ആലെ സുന്നത് വാല്, ജമാഅത്ത് നേതാക്കളായ മൗലവി അഹമ്മദ് ലുധിയാന്വി, ഔറംഗസേബ് ഫാറൂഖി എന്നിവരുടെ അക്കൗണ്ടും മരവിപ്പിച്ചു.ഭീകരരെന്ന് സംശയിക്കുന്ന 5,500 പേരുടെ പട്ടിക നേരത്തെ ദേശീയ ഭീകരവിരുദ്ധ അതോറിറ്റി തയ്യാറാക്കിയിരുന്നു. ഇതില്‍പ്പെട്ടവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നടപടിയെടുത്തത്. ഗുരുതര ഭീകരപ്രവര്‍ത്തനം നടത്തുന്നവരടങ്ങിയ ‘എ’ വിഭാഗത്തില് 1200 പേരുണ്ട്. അസറാണ് പട്ടികയില്‍ ഒന്നാമന്‍.

© 2025 Live Kerala News. All Rights Reserved.