സോളാര്‍ കേസ് വാദിക്കാന്‍ ആളൂര്‍;തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തി ആളൂരാണെന്നും സരിത

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സരിത എസ് നായര്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ അഡ്വ.ബി.ആളൂരിനെ സമീപിച്ചു.തന്റെ ഭാഗത്തുനിന്നുളള ന്യായം അവതരിപ്പിക്കാനുളള അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ സരിത സമീപിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുകളെല്ലാം വിചാരണയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. അതേസമയം സരിത എസ്. നായര്‍ക്ക് തമിഴ്‌നാട്ടിലെ മധുരയിലുള്ള സോളാര്‍ കമ്പനിയായ ന്യൂ ഇറയില്‍ പ്രൊജക്ട് ഹെഡ്ഡായി ജോലി ലഭിച്ചു. പുതിയ ജോലിയില്‍ താന്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നത് എന്ന് സരിത പറഞ്ഞു. 2 മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം. പദ്ധതികള്‍ക്കായി ഏകജാലക സംവിധാനമാണ് തമിഴ്‌നാട്ടിലുള്ളതെന്നും അതിനാല്‍ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണെന്നും സരിത പറഞ്ഞു

© 2025 Live Kerala News. All Rights Reserved.