ഈ മാസം ബ്ലോഗ് പോസ്റ്റ് ഉണ്ടാകില്ല; മോഹന്‍ലാല്‍ യാത്രയിലാണ്;പുതിയ ചിന്തകളുമായി അടുത്ത മാസം കാണാമെന്നും മോഹന്‍ലാല്‍

എല്ലാ മാസവും 21ാം തീയതി മോഹന്‍ലാല്‍ തന്റെ ചിന്തകള്‍ പങ്കുവച്ചു കൊണ്ട് ബ്ലോഗ് എഴുതുന്നത്.എന്നാല്‍ ഈ മാസം മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ് ഉണ്ടാകില്ല. ഈ മാസം ബ്ലോഗ് പോസ്റ്റ് ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഈ മാസം യാത്രയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ബ്ലോഗ് ഉണ്ടാകില്ലെന്ന് ലാല്‍ വ്യക്തമാക്കി. പുതിയ ചിന്തകളുമായി അടുത്ത മാസം കാണാമെന്നും മോഹന്‍ലാല്‍. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചിലപ്പോഴൊക്കെ വിമര്‍ശനവിധേയമാകുകയും ചെയ്യാറുണ്ട്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം.

© 2025 Live Kerala News. All Rights Reserved.