ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി;ഏഴു പേര്‍ മരിച്ചു;20 പേര്‍ക്ക് പൊള്ളലേറ്റു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി.സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 20 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ് .അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദീപാവലിക്ക് ആവശ്യമായ പടക്കങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നാണ് സൂചന. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

© 2025 Live Kerala News. All Rights Reserved.