ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്ന ‘ടീം ഫൈവ്’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീശാന്തും നിക്കിഗല്‍റാണിയുമാണ് ഗാനത്തില്‍എത്തുന്നത്. നീലശംഖുപുഷ്പമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ്.മേനോനാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.അഖില്‍ എന്ന ബൈക്ക് അഭ്യാസിയുടെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ എത്തുന്നത്. അഞ്ച് ബൈക്കര്‍മാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള സിനിമയാണ് ടീം ഫൈവ്. സൈലബസ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറിര്‍ രാജ് സക്കറിയാസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷനാണ് നിര്‍വഹിച്ചത്. മകരന്ദ് ദേശ്പാണ്ഡെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.