അധികമാര്‍ക്കും അറിയാത്തൊരു മുഖം മോഹന്‍ലാലിനുണ്ട്;നമിത തുറന്ന് പറയുന്നു

തെന്നിന്ത്യന്‍ താരം നമിത പുലിമുരുകനിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. രണ്ടു മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിത വെള്ളിത്തിരയില്‍ തിരിച്ചുവരവ് നടത്തിയത്. പുലിമുരുകന്റെ വിജയത്തില്‍ അതിയായ സന്തോഷവുമുണ്ടെന്ന് നമിത. നല്ലൊരു ചിത്രത്തിനായാണ് കാത്തിരുന്നതെന്നും പുലിമുരുകന്റെ തിരക്കഥ കേട്ട ഉടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നമിത പറയുന്നു. സാഹസിക രംഗങ്ങള്‍ ഒരുപാട് ഉള്ള ഈ ചിത്രം എങ്ങനെ നിര്‍മിക്കും എന്ന ആശങ്ക ഉണ്ടായിരുന്നെന്ന് നമിത പറയുന്നു. ‘മോഹന്‍ലാല്‍ എന്ന് പറയുന്ന നടന്‍ നമുക്ക് എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അധികമാര്‍ക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ടെന്ന് നമിത പറയുന്നു. വളരെ ഇന്റലിജെന്റ് ആണെന്നും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണെന്നും നമിത പറഞ്ഞു. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മറ്റൊരു നടനില്ലെന്നും ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും നമിത പറഞ്ഞു. മോഹന്‍ലാലിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹം സെല്‍ഫി എടുക്കാന്‍ സന്തോഷത്തോടെ തന്നെ അരികിലെത്തിയെന്നും താരം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.