കാബൂളില്‍ ഷിയ മുസ്ലിം പള്ളിക്കു നേരെ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു;ആക്രമണത്തിന് ഇരയായത് അഷുറ ആഘോഷിക്കാനെത്തിയവര്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഷിയ മുസ്ലിം പള്ളിക്കു നേരെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ദേശീയ ദിനാഘോഷമായ അഷുറ ആഘോഷിക്കാനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. 13 സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ആക്രമണം നടന്നത്. മൂന്നംഗ സംഘമാണ് വെടിവെയ്പ് നടത്തിയതെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൃത്യം നടത്തിയതെന്നും ഇയാളെ കീഴ്‌പ്പെടുത്തിയതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഷിയ മുസ്ലിങ്ങളുടെ കാബൂളിലെ പ്രശസ്തമായ ആരാധനകേന്ദ്രമായ കാര്‍ത്തെ സാഖി പള്ളിക്കുനേരെയാണ് ആക്രമണമുണ്ടായത്.

© 2025 Live Kerala News. All Rights Reserved.