ഐഎസ് തലവന്‍ അബു മുഹമ്മദ് അല്‍ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു;വ്യോമാക്രമണത്തിലാണ് അല്‍ ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്

ബെയ്‌റൂട്ട്: ഐഎസ് തലവന്‍ അബു മുഹമ്മദ് അല്‍ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. അല്‍ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ച് ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് ഐഎസ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. സെപ്തംബര്‍ ഏഴിന് സിറിയയിലെ റഖയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍ ഫുര്‍ഖാന്‍ കൊല്ലപ്പെട്ടെന്നായിരുന്നു അന്നു പെന്റഗണ്‍ പറഞ്ഞിരുന്നത്. ഐഎസിന്റെ വിവരവിനിമയ മന്ത്രിയായിരുന്നു അല്‍ ഫുര്‍ഖാന്‍. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഐസിസ് തയ്യാറായിരുന്നില്ല. വടക്കന്‍ സിറിയയിലെ ഐഎസിന്റെ തലസ്ഥാനമായിരുന്നു റഖ. യാത്രാവേളയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുഹമ്മദ് അല്‍ഫുര്‍ഖാന്‍ കൊല്ലപ്പെടുന്നത്.അതേസമയം അബു മുഹമ്മദ് കൊല്ലപ്പെട്ടെന്ന കാര്യം മാത്രമാണ് സംഘടന സ്ഥിരീകരിച്ചിരിക്കുന്നത്. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നോ എവിടെ വെച്ചാണെന്നോ ഐഎസ് വ്യക്തമാക്കുന്നില്ല.

© 2025 Live Kerala News. All Rights Reserved.