ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; കൊല്‍ക്കത്തയുടെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. അത്‌ലറ്റിക്കോ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തി്ല്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ കൊല്‍ക്കത്ത പരാജയപ്പെട്ടുത്തിയത്. ഹവിയര്‍ ലാറ 52ാം മിനിറ്റില്‍ നേടിയ ഗോളാണ് വിജയതീരത്തേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. തീരെ വേഗം കുറഞ്ഞ ലോംഗ് റേഞ്ച് ഷോട്ട് സന്തോഷ് ജിംഗാന്റെ കാലില്‍ തട്ടിയാണ് വലയില്‍ കയറിയത്. ഗോള്‍ വീണ ശേഷം നിരവധി ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും അതൊന്നും വലയിലെത്തിക്കാന്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും പരാജയപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.