ബ്രസീലില്‍ 200 കുറ്റവാളികള്‍ ജയില്‍ ചാടി; ജയിലിനകത്ത് തീയിട്ട ശേഷമാണ് രക്ഷപ്പെട്ടത്

റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജയിലില്‍ നിന്നും ഇരുന്നൂറോളം കുറ്റവാളികള്‍ ജയില്‍ ചാടി. സാവോപോളോയില ജര്‍ദിനോപോളിസ് ജയിലിന്റെ ഒരു ഭാഗത്ത് തടവുകാര്‍ തീയിട്ട ശ്രദ്ധ തിരിച്ചാണ് തടവുകാര്‍ ജയില്‍ ചാട്ടം നടന്നത്. ജയില്‍ ചാടിയവര്‍ സമീപത്തുള്ള പുഴയിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്.
ജയിലിന്റെ ഒരു ഭാഗത്ത് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് പൊലീസ് എത്തുന്നതിനിടയിലായിരുന്നു രക്ഷപെടല്‍. രക്ഷപ്പെട്ട പകുതിയിലേറെ പേരെയും പിടികൂടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക് മാറ്റി. 1000 തടവുകാര്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജര്‍ദിനോപോളിസ് ജയിലില്‍ 1800 ലധികം പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.