അധികാരലഹരിയില്‍ പിണറായിക്ക് സമനില നഷ്ടപ്പെട്ടു; ഏകാധിപതികളെ കേരളം വച്ചുപൊറുപ്പിക്കില്ലെന്നും വിഎം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. അധികാരലഹരില്‍ പിണറായിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരന്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനു നേര്‍ക്കുള്ള പൊലീസ് നടപടിയും അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചും സംസാരിക്കുകായിരുന്നു അദ്ദേഹം. ഏകാധിപതികളെ കേരളം വച്ചുപൊറുപ്പിക്കില്ല. കാട്ടാള ഭരണത്തിന്‍ കീഴില്‍ നടക്കുന്ന കാര്യങ്ങളാണ് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരെ ഇങ്ങനെ അപമാനിച്ചിട്ടില്ല. അവസരവാദികള്‍ മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രകോപനവുമില്ലാതെയാണ് സമരമുഖത്തേക്ക് പൊലീസ് ഇരച്ചു കയറിയതെന്നും കെപിസിസി അധ്യക്ഷന്‍ സൂചിപ്പിച്ചു. സംസ്ഥാന പൊലീസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.