രക്ഷ ബന്ധന്‍ മഹോല്‍സവത്തെ ചരിത്ര സംഭവമാക്കാനൊരുങ്ങി ആര്‍.എസ്.എസ്.. കേരളത്തില്‍ 30,00,000 പേര്‍ പങ്കെടുക്കും.

അനന്ദു രവീന്ദ്രന്‍,

കോഴിക്കോട്: ഈ വര്‍ഷത്തെ രക്ഷ ബന്ധന്‍ മഹോല്‍സവം ചരിത്ര സംഭവാക്കാനൊരുങ്ങി ആര്‍.എസ്.എസ്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്. കേരളത്തില്‍ 7000 ലധികം ഗ്രാമങ്ങളിലായി മുപ്പത് ലക്ഷം പേര്‍ രക്ഷ ബന്ധന്‍ മഹോല്‍സവത്തിന്റെ ഭാഗമാവും. അന്നേ ദിവസം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍.എസ്.എസ് തുടക്കം കുറിക്കും. പിന്നോക്ക ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുള്ള പദ്ധതികള്‍ക്കാണ് അന്നേ ദിവസം ആരഭം കുറിക്കുക. പിന്നോക്ക ആദിവാസി മേഖലയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ക്കും ആര്‍.എസ്.എസ് തുടക്കം കുറിക്കും. ആഷാഡ മാസത്തിലെ ശ്രാവണ പൗര്‍ണ്ണമി നാളിലാണ് (ഓഗസ്റ്റ്-29) രക്ഷബന്ധന്‍ മഹോല്‍സവം ആഘോഷം. കാര്യലയങ്ങള്‍ കേന്ദ്രീകരിച്ച രക്ഷ ബന്ധന്‍ നിര്‍മ്മാണം തുടരുകയാണ്.

രക്ഷബന്ധന്‍ മഹോല്‍സവം ദേശീയ ഔദ്യോഗിക ദിനമാക്കുമെന്നും സൂചനയുണ്ട്. സഹോദരി-സഹോദര ബന്ധം ഊട്ടിയുറപ്പുക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി കൂടുതല്‍ ആളുകളിലേക്ക് അന്നേ ദിവസം എത്തിക്കും. സഹോദരിമാര്‍ക്കായി പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതി വാഗ്ദനാനം ചെയ്യനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം.

© 2025 Live Kerala News. All Rights Reserved.