ബോബി ചെമ്മണ്ണൂരിന് വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്

കോഴിക്കോട്: ‘രക്തം നല്‍കൂ.. ജീവന്‍ രക്ഷിക്കൂ..’ എന്ന സന്ദേശവുമായ് 812 കിലോ മീറ്റര്‍ ഓടി യൂനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ ബോബി ചെമ്മണ്ണൂരിനെ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയും ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണയും ചേര്‍ന്ന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരാന്‍ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തനങ്ങള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് മറഡോണ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മദര്‍ തെരേസ അവാര്‍ഡ്, യൂണിവേഴ്‌സല്‍ പീസ് അംബാസിഡര്‍, ഫിലാന്‍ത്രോപിസ്റ്റ്, ഇന്‌ഡോ-ബ്രിട്ടീഷ് അവാര്‍ഡ് തുടങ്ങി 117 അവാര്‍ഡുകള്‍ക്ക് അര്‍ഹനായ ബോബി ചെമ്മണ്ണൂരിന് ലഭിച്ച ഡോക്ടറേറ്റ് അദ്ദേഹത്തിനെ കൂടുതല്‍ കര്‍മ്മനിരതനാക്കുമെന്ന് മറഡോണ കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.