സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീകോടതി; പ്രോസിക്യൂഷന് ഉത്തരംമുട്ടി; ഊഹാപോഹങ്ങള്‍ കോടതിക്ക് മുന്നില്‍ പറയരുത്

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരംമുട്ടി പ്രോസിക്യൂഷന്‍.കേസിലെ പ്രതിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീകോടതി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇത്തരമൊരു ചോദ്യം ഉയര്‍ന്നത്. ‘സൗമ്യ ട്രെയിനില്‍നിന്ന് ചാടിയെന്നാണ് സാക്ഷിമൊഴികള്‍ എന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു മറുപടിയുണ്ടായില്ല. ഊഹാപോഹങ്ങള്‍ കോടതിക്കുമുന്നില്‍ പറയരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോ അതോ സൗമ്യ സ്വയം ചാടിയതാണോ എന്നും കോടതി ചോദിച്ചു. തലയ്‌ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രെയിനില്‍നിന്നു വീണതുമൂലമുണ്ടായ പരുക്കാണിത്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല.

© 2025 Live Kerala News. All Rights Reserved.