ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി

ന്യൂദല്‍ഹി:  ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. ഇത് മൂന്നാം തവണയാണ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതി ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. മാര്‍ച്ചില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സ്വീഡന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കും മുന്‍പ് രാഷ്ട്രപതി ഇതില്‍ ഒപ്പുവച്ചത്. ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവന്നതോടെ ഇനി മൂന്ന് മാസത്തേക്ക് കൂടി ഇതിന് കാലാവധിയുണ്ടാവും.

© 2025 Live Kerala News. All Rights Reserved.