ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിനയ് ശര്‍മ്മ ഗുരുതരാവസ്ഥയിലാണ്; കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ചതിന് ശേഷം തൂങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ സഹതടവുകാരില്‍ നിന്നും തനിക്ക് മര്‍ദ്ദനമേല്‍ക്കാറുണ്ടെന്നും തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇയാള്‍ കഴിഞ്ഞവര്‍ഷം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി 2012 ലാണ് ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിലെ മറ്റൊരു പ്രതിയായ രാംസിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയടക്കം ആറു പ്രതികളാണുണ്ടായിരുന്നത്.

© 2025 Live Kerala News. All Rights Reserved.