അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 64 ലക്ഷത്തിന്റെ സ്വര്‍ണം; യുവതി പിടിയില്‍

ദുബായ്: ദുബായില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് എത്തിയ യുവതി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 64 ലക്ഷത്തിന്റെ സ്വര്‍ണം. ദുബായില്‍ നിന്നും ജെറ്റ് എയര്‍വേസില്‍ എത്തിയ യുവതിയെ പരിശോധനയ്ക്കിടെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിനിയായ ഫര്‍ഹാത്ത് ഉനീസയാണ് പിടിയിലായത്. തുടര്‍ന്ന് കൂടുതല്‍ വിശദമായുള്ള പരിശോധനയില്‍ അടി വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണബാറുകളും കണ്ടെത്തി. 64,38,960 രൂപ വരുന്ന സ്വര്‍ണ്ണ ശേഖരമാണ് ഇവരില്‍ നിന്നും പിടികൂടിയത്. മൊത്തം രണ്ടുകിലോ 160 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തുന്ന ഇത്തരത്തിലെ മൂന്നാമത്തെ സംഭവമായിരുന്നു ഇത്.

© 2025 Live Kerala News. All Rights Reserved.