തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്ക്; അമലപോളിനെ നായികയായി പറഞ്ഞുറപ്പിച്ച പല സിനിമകളില്‍ നിന്നും ഒഴിവാക്കി; താരം ചുവട് മാറ്റി; കന്നഡയിലേക്ക്

ചെന്നൈ: തമിഴ് സംവിധായകനായ എംഎല്‍ വിജയുമായുള്ള വിവാഹമോചനത്തിനു ശേഷം തമിഴ് സിനിമയില്‍ അമലപോളിന് അപ്രഖ്യാപിത വിലക്ക് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. നായികയായി പറഞ്ഞുറപ്പിച്ച പല സിനിമകളില്‍ നിന്നും അമലയെ ഒഴിവാക്കി. പുതിയ ചുവടു മാറ്റത്തിന് ഒരുങ്ങുകയാണ് താരം. കന്നഡ സിനിമയിലേയ്ക്ക് മാറാനാണ് ശ്രമം. തമിഴില്‍ അമല തന്നെ നായികയായി അഭിനയച്ച് ഹിറ്റായി മാറിയ വേല ഇല്ല പട്ടതാരിയുടെ കന്നഡ പതിപ്പിന്റെ തിരക്കിലാണ് താരമിപ്പോള്‍. തമിഴില്‍ ധനുഷ് അവതരിപ്പിച്ച നായക കഥാപാത്രം കന്നഡയില്‍ മനോരഞ്ചന്‍ ആണ് ചെയ്യുന്നത്. നന്ദകിഷോര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. വര്‍ഷങ്ങള്‍ നീണ്ട സിനിമ ജീവിതത്തിനിടയില്‍ ആദ്യമായാണ് കന്നഡ ചിത്രങ്ങള്‍ക്ക് താരം തയ്യാറാവുന്നത്. കന്നഡയില്‍ മറ്റ് പല ചിത്രങ്ങള്‍ക്കും താരം സമ്മതം അറിയിച്ചിട്ടുണ്ട്. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് മറ്റ് ഭാഷ ചിത്രങ്ങള്‍ കരാര്‍ ചെയ്യാന്‍ അമലയെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം.

© 2025 Live Kerala News. All Rights Reserved.