കശ്മീര്‍ സംഘര്‍ഷത്തിന് അയവ് വന്നില്ല; അധ്യാപകനെ കൊന്നത് സൈന്യംതന്നെ; മരിച്ചവരുടെ എണ്ണം 66 ആയി

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദിന്‍ നേതാവ് ബുര്‍ഹന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ കലാപം ഒരു മാസത്തിലേറെയായി കാശ്മീരില്‍ നിലനില്‍ക്കുന്നു. സംഘര്‍ഷത്തിന് ഒരു അയവും ഇതുവരെ വന്നില്ല. അധ്യപകന്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം സൈന്യം ഏറ്റെടുത്തു. തെരച്ചിലിനിടെ അധ്യാപകനെ സൈനികര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ സിഎസ് ഹൂദ പറഞ്ഞു. ഇതോടെ കശ്മീരില്‍ മരിച്ചവരുടെ എണ്ണം 66 ആയി. രാത്രിയില്‍ വീടുകളില്‍ നടന്ന റൈഡില്‍ സൈന്യം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്നും അത് നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നുമാണ് നോര്‍ത്തേണ്‍ ആര്‍മി ഡിഎസ് ഹൂദ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൈനികര്‍ വീടുകള്‍ തോറും പ്രതിഷേധക്കാരെ തിരയുകയായിരുന്നുവെന്നും അതിനിടയിലാണ് മുപ്പത്തിരണ്ട് കാരനായ ഷബീറിനെ മൃഗീയമായി മര്‍ദ്ദച്ചെതെന്നും ഗ്രാമവാസികള്‍ പറഞ്ഞു. നിരവധി വീടുകള്‍ സൈനികര്‍ അടിച്ച് തകര്‍ത്തിട്ടുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഷബീറിന്റെ കൊലപാതകം പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.