ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെ എസ്‌ഐ ആത്മഹത്യ ചെയ്തു; മാനസികസംഘര്‍ഷം താങ്ങാനാവാതെ സര്‍വീസ് റിവോള്‍വറെടുത്ത് സ്വയംവെടിവെയ്ക്കുകയായിരുന്നു

ഹൈദരാബാദ്: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം അസഹ്യമായതോടെയാണ് തെലങ്കാനയില്‍ സബ് ഇന്‍സ്‌പെക്ടര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. രാമകൃഷ്ണ റെഡ്ഡി(45) ആണ് സര്‍ക്കാര്‍ വസതിയില്‍ ആത്മഹത്യ ചെയ്തത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ സഹിച്ച റെഡ്ഡി മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. റെഡ്ഡി മരിക്കുമ്പോള്‍ വസതിയില്‍ ഒറ്റയ്ക്കായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. മുറിയില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് റെഡ്ഡിയെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അതേസമയം, മരണം സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് റെഡ്ഡിയുടെ വീട്ടുകാര്‍ പറഞ്ഞു. എസ്‌ഐയെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.