ഇന്ധന വില കുറച്ചു; പെട്രോള്‍ ലിറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത്.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചിരിക്കുന്നതെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.