ബംഗ്ലാദേശ് തീരത്ത് മത്സ്യബന്ധനത്തിനിടെ ഇന്ത്യന്‍ ബോട്ട് മുങ്ങി 17 പേരെ കാണാതായി; ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ബോട്ട് അപകടതത്തില്‍പ്പെട്ടത്

ന്യൂഡല്‍ഹി: ബംഗ്ലാദേശ് തീരത്ത് ഇന്ത്യന്‍ മീന്‍പിടിത്ത ബോട്ട് മുങ്ങിയാണ് തീരത്ത് മുങ്ങി 17 മല്‍സ്യത്തൊഴിലാളികളെ കാണാതായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ മഹാഗൗരി എന്ന് പേരുള്ള ബോട്ട് അപകടത്തില്‍പ്പെട്ടത്. സമീപത്തുകൂടി പോകുകയായിരുന്ന കപ്പല്‍ അപകട മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ബംഗ്ലദേശ് നാവികസേനയുടെ രണ്ട് കപ്പലുകളും വിമാനങ്ങളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇത് രക്ഷാപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചതായാണ് വിവരം.

© 2025 Live Kerala News. All Rights Reserved.