തായ്‌ലന്‍ഡ് സ്‌ഫോടന പരമ്പരയില്‍ നാലുമരണം; ഭീകരാക്രമണമെന്ന് സംശയം; എട്ട് സ്‌ഫോടനങ്ങളെന്ന് സ്ഥിരീകരണം

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ 24 മണിക്കൂറിനിടെ എട്ടു ബോംബ് സ്‌ഫോടനങ്ങള്‍. നാലു പേര്‍ മരിച്ചു. റിസോര്‍ട്ട് നഗരമായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമാണ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചെന്നും മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും ഹ്വാ ഹിന്‍ ജില്ലാ മേധാവി സുട്ട്ഹിപോങ് ക്ലായ് ഉദം അറിയിച്ചു. നാല് സ്‌ഫോടനങ്ങള്‍ ഹ്വാ ഹിന്നിലാണ് ഉണ്ടായത്. വിനോദസഞ്ചാര ദ്വീപായ ഫുകെറ്റില്‍ രണ്ടെണ്ണവും സൂററ്റ് താനിയില്‍ ഒന്നും ദക്ഷിണ ത്രാങ്ങില്‍ ഒരു സ്‌ഫോടനവുമുണ്ടായി. ബ്രിട്ടീഷ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍. മരിച്ചവരില്‍ വിദേശികളായ വിനോദസഞ്ചാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.