വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വയനാട്: വയനാട് ജില്ലയിലെ കുറിച്ച്യാട് വന്യ ജീവി ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ കുറിച്ച്യാട് കുള്ളന്റെ മകന്‍ ബാബുരാജാണ് (28) കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. കടുവ കടിച്ചു കൊന്നതാണെന്നാണ് പ്രാധമിക നിഗനം. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ വനം വന്യജീവി വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.