കൊച്ചി: ബിജു മേനോന്‍ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ്ണക്കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കിടിലന്‍തന്നെ. തന്ത്രങ്ങളുമായി ജീവിക്കുന്ന കഥാപാത്രമായാണ് ബിജുമേനോന്‍ ചിത്രത്തില്‍ എത്തുന്നത്.ചിത്രത്തില്‍ ഇനിയ, പൂജിത എന്നിവരാണ് നായികമാര്‍. ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരങ്ങള്‍. സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരും ചിത്രത്തിലുണ്ട്.