ഇറോം ശര്‍മ്മിള 16 വര്‍ഷം നീണ്ട ഉപവാസ സമരം അവസാനിപ്പിക്കുന്നു; മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഇംഫാല്‍: മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മ്മിള 16 വര്‍ഷം നീണ്ട ഉപവാസ സമരം അവസാനിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് ഉപവാസം അവസാനിപ്പിക്കുന്നത്. ഇറോം ശര്‍മിള മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള ഉപവാസസമരം തുടങ്ങിയത്. കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ബലമായി മൂക്കില്‍ കൂടി നല്‍കുന്ന ഭക്ഷണമാണ് ഇറോം ശര്‍മ്മിളയുടെ ജീവ നിലനിര്‍ത്തിയിരുന്നത്. മണിപ്പൂരിന്റെ ഉരുക്ക് വനിത എന്നപേരിലാണ് ഇറോം ശര്‍മ്മിള അറിയപ്പെടുന്നതു തന്നെ. 2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മലോം എന്ന സ്ഥലത്തു പത്തു പേരെ സൈന്യം വെടിവച്ചുകൊന്നതിനെത്തുടര്‍ന്നാണു ശര്‍മ്മിള സമരം ആരംഭിച്ചു. 1998ലെ ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സിനം ചന്ദ്രമണി അടക്കമുള്ള പത്തുപേരാണ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്.

© 2025 Live Kerala News. All Rights Reserved.