കൊച്ചി:ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിന് നിരവധി കട്ടുകള്‍ നിര്‍ദ്ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം പഞ്ചാബ് ഹൈക്കോടതിയാണ് തള്ളിയത്. ഇപ്പോള്‍ ഇതാ സെന്‍സര്‍ ബോര്‍ഡ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘കാ ബോഡിസ്‌കേപ്പിന്’ പ്രദര്‍ശനാനുമതി നല്‍കാനാകില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാകില്ലെന്ന് സംവിധായകനെ അറിയിച്ചത്. സിനിമയില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് ബോര്‍ഡ് സംവിധായകന് നല്‍കിയ വിശദീകരണം. അതുപോലെ തന്നെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശം, അയാം എ ഗേയ് എന്ന പുസ്‌കത്തിന്റെ പശ്ചാത്തലത്തില്‍ ഹനുമാനെ ചിത്രീകരിച്ചതും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായതായി റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ഡോ.പ്രതിഭാ എ സംവിധായകന് നല്‍കിയ വിശദീകരണം. ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിവിധ ഗൈഡ്‌ലൈനുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സമീപനമാണെന്ന് നിലകൊള്ളുന്നതെന്ന് വിവാദങ്ങള്‍ ഉയരുന്നു.