കൊച്ചി: ‘നിളമണല്‍ത്തരികളില്‍..’ എന്നാരംഭിക്കുന്ന കിസ്മത്തിലെ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നവാഗതനായ ഷാനവാസ്.കെ.ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനം രചിച്ചത് റഫീഖ് അഹമ്മദും സംഗീതം പകര്‍ന്നത് സുമേഷ് പരമേശ്വറുമാണ്. ഹരിശങ്കര്‍ കെ.എസും ശ്രേയ രാഘവും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണം ചെയ്യുന്നത് സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ്. ഈ മാസം 29ന് കിസ്മത്ത് തിയറ്ററുകളിലെത്തും.