ടോക്യോ: ഭിന്നശേഷിയുള്ള 19 പേരെയെയാണ് നിഷ്‌കരുണം യുവാവ് കൊലക്കത്തിക്കിരയാക്കിയത്. ജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തിലായിരുന്നു യുവാവിന്റെ ആക്രമണം. 45 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വൈകല്യമുള്ള ഇവരെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന വിചിത്രമായ മറുപടിയാണ് അക്രമി പോലീസിനോടു പറഞ്ഞത്.ജപ്പാനില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ടോക്യോയ്ക്ക് പുറത്ത് ഗമിഹാരയിലുള്ള സുക്കൂയി യമായൂറി കെയര്‍ ഹോമിലാണ് ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെ ലോകത്തെ ഞെട്ടിച്ച മനുഷ്യക്കുരുതി നടക്കുന്നത്. സതോഷി ഉയേമാറ്റ്സു എന്ന 26കാരനാണ് കൂട്ടക്കുരുതി നടത്തിയത്. കെയര്‍ ഹോമിലുള്ളവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കൊലയാളി സ്ഥം വിട്ടു. പിന്നീട് അരമണിക്കൂറിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉയേമാറ്റ്സു കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
എട്ടു സുരക്ഷാ ജീവനക്കാര്‍ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും, അവരുടെ കണ്ണുവെട്ടിച്ച് ഒരു ജനാല തകര്‍ത്ത് അകത്തുകയറാന്‍ ഉയേമാറ്റ്സുവിന് കഴിഞ്ഞു്. ഇയാളിവിടുത്തെ മുന്‍ജീവനക്കാരനായിരുന്നു. ഇതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150ഓളം പേരെ പാര്‍പ്പിച്ചിരിക്കുന്ന കെയര്‍ഹോമാണിത്. 19 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള പരസഹായം ആവശ്യമുള്ളവരാണ് ഇവിടെ പാര്‍ക്കുന്നത്. കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന സമയത്ത് ശാരീരിക വൈകല്യമുള്ളവരുടെ കഷ്ടപ്പാടുകള്‍ കണ്ടുകണ്ടാണ് ഉയേമാറ്റ്സുവിന്റെ മനോനില തെറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.