ഫ്‌ളോറിഡ;അമേരിക്കയിലെ ഫ്‌ളോറിഡയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ കൂട്ട വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. ഫ്‌ളോറിഡയിലെ ഫോര്‍ട് മേയേഴ്‌സിന് സമീപമുള്ള ക്ലബ്ബ് ബ്ലൂ നിശാക്ലബ്ബിലാണ് വെടിവെയ്പ്പുണ്ടായത്. ടീന്‍ നൈറ്റ് എന്ന് പേരിട്ട നിശാപാര്‍ട്ടിക്കിടെയാണ് വെടിവെയ്പ്പ് നടത്തിയത്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് നിരവധി ബുള്ളറ്റുകള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.