മുംബൈ: തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലുടെ മലയാളികളുടെ മനസില്‍ ഇടം തേടിയ നടിയാണ് ഇഷ തല്‍വാര്‍. ഇപ്പോള്‍ താരം ബോളിവുഡില്‍ എത്തിയിരിക്കുകയാണ്.. സെയ്ഫ് അലി ഖാന്റെ നായികയായാണ് ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം. അക്ഷത് വെര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 10 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞെന്ന് ഇഷ പറയുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റിന് ശേഷം കഥാപാത്രത്തെ കുറിച്ച് പറയാം. സെയ്ഫ് അലിഖാനൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. ഇങ്ങനെ ഒരു അവസരം ലഭിച്ചപ്പോള്‍ തന്നെ രണ്ടിലൊന്ന് ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു. സെയ്ഫ് അലിഖാനൊപ്പം അഭിനയിക്കുമ്പോള്‍ വല്ലാതെ നെര്‍വസ് ആകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം നല്ല ആത്മവിശ്വാസം തന്നു. അതോടെ എല്ലാ പേടിയും മാറി. അതിന് ശേഷം എല്ലാം രസകരമായിരുന്നെന്നും ഇഷ തല്‍വാര്‍ പറയുന്നു. മലയാളം സിനിമയാണ് എന്നെ ഒരു നടിയാക്കിയതെന്ന് ഇഷ പറഞ്ഞു.