വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്; പക്ഷേ ഒരാള്‍ പോര; വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം കങ്കണ റണാവത്ത് പറഞ്ഞു

മുംബൈ:വിവാഹത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ട്. പക്ഷേ ഒരു വിവാഹത്തില്‍ നിര്‍ത്തില്ലെന്ന് കങ്കണ റണൗട്ടാണ് പറഞ്ഞു. മുംബൈയില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയാണ് വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം താരം തുറന്ന് പറഞ്ഞത്. ഡിസൈനറുമായ് സംസാരിച്ചപ്പോള്‍ ആദ്യ വിവാഹത്തിന് ഉറപ്പായും അദ്ദേഹം തയ്യാറാക്കുന്ന വസ്ത്രം ധരിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട് , അപ്പോള്‍ പിന്നീടും വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പ്രാവശ്യം സംഭവിച്ചാല്‍ വീണ്ടും സംഭവിക്കാമല്ലോ എന്നായിരുന്നു കങ്കണയുടെ മറുപടി. സിനിമയില്‍ അരങ്ങേറിയ കാലം മുതല്‍ അവാര്‍ഡുകളാലും വിവാദങ്ങളാലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കങ്കണ.

© 2025 Live Kerala News. All Rights Reserved.