ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം;മതേതരത്വം ഇനി വേണമോയെന്നത് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ടെന്നും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ

മുംബൈ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. ‘മതേതരത്വം ഇനി വേണമോയെന്നത് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. ഹിന്ദുക്കള്‍ക്കുനേരെയുള്ള ആക്രമണം തടയണമെന്നുണ്ടെങ്കില്‍ അതിനുള്ള ഏക വഴി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്നതാണ്.’ കശ്മീരില്‍ സുരക്ഷാ സേനയ്ക്കുനേരെയുള്ള ആക്രമണം ഏത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ ഇങ്ങനെ പറഞ്ഞത്. പിറന്നാള്‍ ദിവസം വൈകുന്നേരം ഒരു അഭിമുഖത്തിനിടെ ഉദ്ധവ് പറഞ്ഞു.

‘ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമാണെങ്കില്‍, മതേതരത്വത്തെക്കുറിച്ചുള്ള കപടനാട്യം അവസാനിപ്പിക്കണം. രാജ്യമിപ്പോള്‍ ഇതിനു രണ്ടിനുമിടയിലാണ്.’ ‘ ഹിന്ദുക്കള്‍ ഇരയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ മതേതരവാദികള്‍ എവിടെയാണ്? സനാതന സംസ്തയുടെ കാര്യം എന്തായി? ഞങ്ങള്‍ അവരെ പിന്തുണയ്ക്കുന്നില്ല. പക്ഷെ സനാതന സംസ്തയ്ക്കു പിന്നിലെ സത്യം ഒരിക്കല്‍ പുറത്തുവരും.’ താക്കറെ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.