കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞമാസം ഉണ്ടായ ബോംബ് സ്‌ഫോടനത്തിനുപിന്നില്‍ ഭീകരസംഘടനയായ അല്‍ഉമ്മ. അല്‍ഉമ്മ തലവനാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലത്തുവച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട അല്‍ഉമ്മ ഇപ്പോള്‍ ദ ബേസ് മൂവ്‌മെന്റ് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ വിവരങ്ങള്‍ ആന്ധ്രപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിനും കൈമാറിയിട്ടുണ്ട്.