‘ലോകം സൃഷ്ടിക്കപ്പെട്ട ദിനം മുതല്‍ ബലാത്സംഗങ്ങളും നടക്കുന്നുണ്ട്’; ബിജെപി വനിതാ നേതാവ് നിര്‍മല്‍ ഭൈരഗിയുടെ പ്രസ്താവന വിവാദമാകുന്നു

ഛണ്ഡീഗഢ്: ‘ലോകം സൃഷ്ടിക്കപ്പെട്ട ദിനം മുതല്‍ ബലാത്സംഗങ്ങളും നടക്കുന്നുണ്ടെന്ന് ഹരിയാനയിലെ ബിജെപി വനിതാ സെല്ലിന്റെ സംസ്ഥാന നേതാവ് നിര്‍മല്‍ ഭൈരഗിയുടെ പ്രസ്താവന വിവാദമാകുന്നു. റോഹ്തകില്‍ 20 കാരിയായ കോളജ് വിദ്യാര്‍ഥിയെ ഒരേസംഘം തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശം വന്നിരിക്കുന്നത്. ‘ലോകം സൃഷ്ടിക്കപ്പെട്ട ദിനം മുതല്‍ ബലാത്സംഗങ്ങളും നടക്കുന്നുണ്ട്. എല്ലാ കാലഘട്ടത്തില്‍ ബലാത്സംഗം സംഭവിച്ചിട്ടുണ്ട്.’ അംബാലയില്‍ ഒരുപാടിയ്ക്കിടെ നിര്‍മല്‍ പറഞ്ഞു. കുറ്റക്കാര്‍ നിയമത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടരുതെന്നും അവര്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി നിര്‍മല്‍ രംഗത്തെത്തി. മുന്‍ സര്‍ക്കാറിന്റെ കാലത്തും ബലാത്സംഗം നടന്നിട്ടുണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അവര്‍ നല്‍കിയ വിശദീകരണം. സ്ത്രീകളെ തന്നെ അപമാനിക്കുന്നതാണ് നിര്‍മലിന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നാഷണല്‍ ലോക്ദല്‍ ദിഗ് വിജയ്‌സിങ് അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.