കൊച്ചി: തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഒപ്പത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന്റെ പതിവുപാത വിട്ട് സസ്‌പെന്‍സ് ത്രില്ലറായായെടുത്ത ചിത്രത്തിന്റെ ട്രെയിലര്‍ കിടിലന്‍ തന്നെ. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതാണ് കഥയുടെ കാതല്‍.