മുംബൈ; പൊതുവെ നടിമാരെ ആന്റീ എന്ന് വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ബോളിവുഡ് താരം കത്രീന കൈഫിനെ ആന്റീ എന്ന് വിളിച്ച ബലതാരം ഹര്‍ഷാലി മല്‍ഹോത്ര പിടിച്ച പുലിവാല് നോക്കാം. 33 ആം പിറന്നാള്‍ ആഘോഷിച്ച കത്രീന കൈഫിന് ഹര്‍ഷാലി മല്‍ഹോത്ര എന്ന ബാലതാരമാണ് പിറന്നാള്‍ ആശംസയില്‍ കത്രീനയെ ആന്റി എന്ന് വിശേഷിപ്പിച്ചത്. കത്രീനയുടെ മുന്‍കാമുകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ താരങ്ങള്‍ കത്രീനയെ സ്വാഗതം ചെയ്തും ആശംസയറിയിച്ചും പോസ്റ്റുകളിട്ടു. കത്രീനയെ ആന്റിയെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ഷാലിക്ക് ഉപദേശവും തെറിവിളിയുമായി കത്രീന ഫാന്‍സ് എത്തി. ഇതിനിടെ ഹര്‍ഷാലിയെ രക്ഷിക്കാന്‍ കത്രീന തന്നെ എത്തി. ഹര്‍ഷാലിയുടെ ആന്റി കമന്റിന് താഴെ താങ്ക്‌സ് ലവ് എന്നായിരുന്നു കത്രീനയുടെ പ്രതികരണം. ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ബാലതാരമാണ് ഹര്‍ഷാലി മല്‍ഹോത്ര.