‘സണ്ണി ലിയോണ്‍ ലസ്റ്റ്’; പുരുഷന്‍മാര്‍ക്കായി സണ്ണി ലിയോണ്‍ പെര്‍ഫ്യൂം ഉടന്‍ വിപണിയിലെത്തും

മുംബൈ: ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ പേരിലിറങ്ങുന്ന പുരുഷന്‍മാര്‍ക്കായുള്ള പെര്‍ഫ്യൂം ഉടന്‍ വിപണിയിലെത്തും. ‘സണ്ണി ലിയോണ്‍ ലസ്റ്റ്’ എന്നാണ് പെര്‍ഫ്യൂമിന്റെ പേര് നല്‍കിയത്. കഴിഞ്ഞ മെയില്‍ ദുബായില്‍ നടന്ന മിഡില്‍ ഈസ്റ്റ് ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനത്തിനിടയില്‍ സണ്ണി തന്നെയാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്. അമേരിക്കന്‍ ടെലിവിഷന്‍ അവതാരിക കിം കര്‍ദിഷാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സണ്ണി പെര്‍ഫ്യൂം കച്ചവട രംഗത്തേക്ക് കടന്നു വരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ഔദ്യോഗിക എഫ്ബി പേജിലൂടെ അറിയിച്ചത്. ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രം നടി പോസ്റ്റു ചെയ്തു.

© 2025 Live Kerala News. All Rights Reserved.