പത്തൊമ്പത് ദിവസം മാത്രം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചു; വിവാഹ മോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി രചന നാരായണന്‍ കുട്ടി

കൊച്ചി: മലയാള സിനിമയില്‍ വിവാഹമോചിതരായ 43ജോഡികളുണ്ട്. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയും പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരില്‍ മുന്‍നിരയില്‍ എത്തിയ രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന നാരായണന്‍ കുട്ടി പറയുന്നത്. 2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞതെന്ന് രചന പറഞ്ഞു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് രചന നാരയാണന്‍കുട്ടി പറഞ്ഞു. 2012ലാണ് ഇരുവരും നിയമപരമായി വേര്‍പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.

© 2025 Live Kerala News. All Rights Reserved.