കൊച്ചി: നടി മുക്ത ജോര്‍ജ്ജ് അമ്മയായി. മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍ കുഞ്ഞാണ് ജനിച്ചത്. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കാവ്യ മാധവനാണ് മുക്ത അമ്മയായെന്ന വാര്‍ത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. റിമിയുടെ സുഹൃത്തായ കാവ്യ അമ്മയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്നതിനൊപ്പം റിമി ടോമി ആന്റിയായ സന്തോഷവും പങ്കുവെക്കുന്നുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു.