ചൈനയുടെ നീക്കം പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ ടാങ്കുകള്‍ ലഡാക്കില്‍; അതിര്‍ത്തിയില്‍ 100 ഇന്ത്യന്‍ ടാങ്കുകള്‍ വിന്യസിപ്പിച്ചു

ലഡാക്ക്: അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ചൈനയുടെ നീക്കം പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ ടാങ്കുകള്‍ ഇന്തോ-ചൈന അതിര്‍ത്തിയിലേക്ക്. ലഡാക്കിലേക്ക് 100 ലധികം ഇന്ത്യന്‍ ടാങ്കുകളാണ് വിന്യസിപ്പിച്ചത്. ടിപ്പു സുല്‍ത്താന്‍, മഹാറാണാ പ്രതാപ്, ഔറംഗസേബ് എന്നിവയെല്ലാം ഗിരിശൃംഖങ്ങള്‍ നിറഞ്ഞ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ടാങ്കുകളാണ് വിന്യസിപ്പിച്ചിരുക്കുന്നത്.

1962 ഇന്ത്യാചൈനാ യുദ്ധത്തിലും ഇന്ത്യന്‍ ടാങ്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ വീണ്ടും ഇവയെ ഇന്ത്യന്‍ സൈന്യം കൊണ്ടുവന്നു. ഇന്തോചൈന അതിര്‍ത്തിയുടെ ഏതാനും കിലോമീറ്റര്‍ അകലത്തിലാകും ടാങ്ക് വിന്യസിപ്പിക്കുക. ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ മേഖലകള്‍ കയ്യേറി റോഡുകളും ടെലിപ്പാഡുകളും നിര്‍മ്മിക്കുന്ന ചൈനയുടെ നീക്കം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ടാങ്കുകള്‍ വിന്യസിപ്പിച്ചതിലൂടെ ചൈന അവകാശപ്പെടുന്ന തങ്ങളുടെ മേഖലകള്‍ക്ക് മേലുള്ള അവകാശം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

© 2025 Live Kerala News. All Rights Reserved.