ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്ത ബിഹാര്‍ എംഎല്‍എ വിവാദത്തില്‍; വൈറലായ വീഡിയോ കാണാം

പാട്‌ന: ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്ത ബിഹാറിലെ ജെഡിയു എംഎല്‍എ ശ്യം ബഹദൂര്‍ സിങ് വിവാദത്തില്‍. ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പമുള്ള എംഎല്‍എയുടെ ഡാന്‍സ് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പകര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ കുടുംബത്തില്‍ വിവാഹ ചടങ്ങിനിടയ്ക്ക് ഉണ്ടായ സംഭവമാണ് ഇതെന്നും ദൃശ്യങ്ങള്‍ വളരെ പഴയതാണെന്നും എംഎല്‍എ പറയുന്നു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശ്യം ബഹദൂര്‍ സിങ് ആരോപിക്കുന്നു.

© 2025 Live Kerala News. All Rights Reserved.