കാവാലം നാരായണപ്പണിക്കരുടെ അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി; മഞ്ജു വാര്യര്‍ ശകുന്തളയായി

തിരുവനന്തപുരം:അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തില്‍ ശകുന്തളയായി അരങ്ങു തകര്‍ത്തു നടി മഞ്ജു വാര്യര്‍ . നാടകപരിശീലനം നടക്കുന്നതിനിടയാണ് സംവിധായകനായ കാവാലം വിട പറഞ്ഞത്. നാടകം കാവാലം ശ്രീകുമാറിന്റെ ശ്ലോകാലാപനത്തോടെയാണ് ആരംഭിച്ചത്. ഗിരീഷ് സോപാനം, ശിവകുമാര്‍, കോമളന്‍നായര്‍, മോഹിനി, കൃഷ്ണ , കീര്‍ത്തന, മണികണ്ഠന്‍, ശ്രീകാന്ത്, ഷാരോണ്‍, രഘു എന്നിവരും മഞ്ജു വാര്യര്‍ക്കൊപ്പം അരങ്ങിലെത്തിയത്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, അഡീഷണല്‍ സെക്രട്ടറി പ്രഭാവര്‍മ്മ, മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ നാടകം കാണാനെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.