തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി; 44 അംഗ സംഘത്തില്‍ 13 മലയാളികളും

ന്യൂഡല്‍ഹി:ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയി തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യന്‍സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി. 13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 44 അംഗങ്ങളുടെ ആദ്യ സംഘമാണ് തിരിച്ചെത്തിയത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടക്കം 186പേരാണ് ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോയിരുന്നത്. സൈന്യത്തിന്റെ അട്ടിമറി ശ്രമവും തുടര്‍ന്നുണ്ടായ ജനകീയ പ്രതിരോധങ്ങളാലും തുര്‍ക്കി സംഘര്‍ഷഭരിതമായപ്പോള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിന്റെ കാര്യത്തിലും ആശങ്കകളായിരുന്നു. എന്നാല്‍ അധ്യാപകരും വിദ്യാര്‍ഥികളും അടക്കമുളള സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.